സാക്ഷാൽ മഹാദേവന്റെ മൂല മന്ത്രമാണ് ഓം നമശിവായ എന്നുള്ളത്.. ഓം നമശിവായ ജപിക്കുന്നതിനെക്കുറിച്ച് അതുപോലെതന്നെ ഈ മന്ത്രം എങ്ങനെ ജപിച്ചാൽ ആണ് നമ്മുടെ ആഗ്രഹസഫലികരണം നടക്കുക നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹങ്ങൾ ആണെങ്കിലും അത് നേടിയെടുക്കാൻ വേണ്ടി ഈ മന്ത്രം ഏത് തരത്തിലാണ് ജപിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിലൂടെ പ്രധാനമായും പങ്കുവെക്കാൻ പോകുന്നത്.. സാക്ഷാൽ മഹാദേവന്റെ മൂലമന്ത്രമാണ് ഓം നമശിവായ..
ഇതിലെ ഓം എന്നുള്ളത് കൊണ്ട് ഒരിക്കലും നശിക്കാത്തത് എന്നുള്ളതാണ്.. അതേസമയം നമശിവായ എന്നുള്ളത് കൊണ്ട് അർത്ഥമാക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം വായു അഗ്നി ആകാശം ഇവയെ എല്ലാം പ്രതിനിധാനം ചെയ്യുന്നത് ആണ് നമശിവായ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.. ഇന്നുവരെ ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ട് ഓം നമശിവായ എന്ന് പറഞ്ഞവർ ആരും നശിച്ചു പോയിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ പരമാർത്ഥമായ സത്യം എന്നു പറയുന്നത്..
ഈയൊരു മന്ത്രം നിത്യവും നിങ്ങൾ ജപിക്കുന്നവരാണ് എങ്കിൽ അവരുടെ ജീവിതം ഒരിക്കലും അവർക്ക് ഒരു പരാജയമായി പോവില്ല എന്നുള്ളതാണ്.. ജീവിതത്തിൽ എത്രയൊക്കെ കഷ്ടപ്പാടും ദുരിതങ്ങളും ഉണ്ടായിരുന്നാലും ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവർക്ക് ഒരുപാട് നേട്ടങ്ങളും ഉയർച്ചകളും ഉണ്ടാവുക തന്നെ ചെയ്യും.. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തി നൽകുന്ന ഒരു മന്ത്രമാണ് ഓം നമശിവായ എന്നുള്ളത്.. മഹാദേവൻ തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കാറുണ്ട്.. പരീക്ഷണം എന്ന് പറയുമ്പോൾ വളരെ കടുത്ത പരീക്ഷണങ്ങൾ ആയിരിക്കും.. നമ്മുടെ വിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ഭഗവാൻ നമ്മളെ പരീക്ഷിക്കാറുണ്ട്.. പക്ഷേ ഇത്രയൊക്കെ ചെയ്താലും ഭഗവാൻ നമ്മളെ ഒരിക്കലും കൈവിടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/LQpbTrO0Bzs