ഇന്ത്യൻ കറൻസികൾ രൂപീകരിക്കപ്പെടുന്നതും അത് അച്ചടിക്കപ്പെടുന്നതിനെ കുറിച്ച് മനസ്സിലാക്കാം…

ഇന്നത്തെ കാലത്ത് നമ്മൾ ഭൂരിഭാഗം ആളുകളും ജീവിക്കുന്നത് പണം ഉണ്ടാക്കാനും അത് ഉപയോഗിച്ച് കൂടുതൽ സന്തോഷത്തോടെയും സമാധാനത്തോടെയും ആർഭാടത്തോടുകൂടി ജീവിക്കാനാണ്.. അത്തരത്തിൽ നമ്മളെല്ലാവരും നേടാൻ വേണ്ടി കഷ്ടപ്പെടുന്ന കറൻസി നോട്ടുകൾ എങ്ങനെ ആണ് ഫാക്ടറുകളിൽ പ്രിൻറ് ചെയ്യുന്നത് എന്നുള്ളതാണ് ഈ വീഡിയോയിൽ പറയുന്നത്..

   

കറൻസി നിർമ്മാണത്തിന്റെ ആദ്യഘട്ടം എന്ന് പറയുന്നത് അതിൻറെ ഡിസൈൻ തന്നെയാണ്.. ഇന്ത്യയിലെ നോട്ടുകൾ ഡിസൈൻ ചെയ്യുന്നതിനായിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക ഡിസൈൻ കമ്പനി തന്നെ രൂപീകരിക്കാറുണ്ട്.. ഈ കമ്മിറ്റിയാണ് നോട്ടിന്റെ കളർ നോട്ടിലെ ചിത്രങ്ങൾ ഡിസൈനുകൾ എഴുത്തുകൾ എന്നിവ തീരുമാനിക്കുന്നത്.. അതിനുശേഷം ഈ ഡിസൈൻ ചെയ്ത നോട്ടിനെ ഫിനാൻസ് മിനിസ്ട്രി അപ്രൂവ് ചെയ്യലാണ് അടുത്തഘട്ടം..

അതിനുശേഷം മാത്രമാണ് നോട്ടിന്റെ പ്രിന്റിംഗ് ആരംഭിക്കുന്നത്.. ഇന്ത്യയിൽ കറൻസി പ്രിന്റിംഗ് മാനേജ് ചെയ്യുന്നത് രണ്ട് ഓർഗനൈസേഷൻ ആണ്.. കൂടാതെ ഇന്ത്യയിൽ തന്നെ നാല് സ്ഥലങ്ങളിലാണ് നോട്ട് അച്ചടിക്കാറുള്ളത്.. മഹാരാഷ്ട്രയിലെ നാസിക്.. മധ്യപ്രദേശിലെ ദേവാസ്.. കർണാടകയിലെ മൈസൂർ.. വെസ്റ്റ് ബംഗാളിലെ സൽബോണി എന്നീ സ്ഥലങ്ങളിലാണ് ഇന്ത്യൻ കറൻസി പ്രിൻറ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Comment