നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. അമ്പലവയൽ കോട്ടപ്പറമ്പ് വീട്ടിൽ 24 വയസ്സുകാരൻ സഹദിനെയാണ് നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.. അവിടെത്തന്നെയുള്ള ഒരു വീട്ടിൽ നിന്നാണ് ഡിസംബർ 11ന് ഇയാൾ രണ്ടു ലക്ഷത്തോളം വിലവരുന്ന വയറുകൾ മോഷ്ടിച്ചു കൊണ്ടുപോയത്..
വീട്ടിൽ സൂക്ഷിച്ച വയറുകളും വയറിങ് ചെയ്യാൻ വെച്ചാൽ സാധനങ്ങൾ എല്ലാം ഇയാൾ മോഷ്ടിക്കുകയായിരുന്നു.. അതിൻറെ ചില സാധനങ്ങൾ കത്തിച്ചു കളഞ്ഞതിനുശേഷം ബാക്കി ഉള്ളത് കടയിൽ കൊണ്ടുപോയി വിൽക്കാൻ ശ്രമിക്കുകയായിരുന്നു.. സംഭവം ഇത്രയൊക്കെ നടന്നുവെങ്കിലും അവിടെ സിസിടിവി ക്യാമറ ഉള്ളതുകൊണ്ട് തന്നെ അതിലൂടെ എല്ലാ തെളിവുകളും വ്യക്തമായിട്ട് പോലീസിന് ലഭിക്കുകയായിരുന്നു..
ഉടനെ തന്നെ സിസിടിവി ക്യാമറ പോലീസ് പരിശോധിക്കുകയും അതിൽ നിന്നും ഇയാളെ പോലീസ് തന്ത്രപരമായി പിടികൂടുകയും ചെയ്തു.. മാത്രമല്ല മോഷ്ടിച്ച സാധനങ്ങൾ എല്ലാം തിരികെ ലഭിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…