ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ തുളസിച്ചെടിയും നടേണ്ട സ്ഥാനവും അതുപോലെ അത് ഏതൊക്കെ സ്ഥാനങ്ങളിൽ നട്ടാൽ എന്തെല്ലാം ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും എന്നുള്ളതിനെ കുറിച്ചാണ്. ഇതിനുമുമ്പും ഈ ഒരു തുളസിച്ചെടിയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് തുളസിച്ചെടി ഏത് സമയത്താണ് നനയ്ക്കേണ്ടത് . അതുപോലെ ഏത് സമയത്ത് നനയ്ക്കാൻ പാടില്ല എന്നുള്ളതിനെക്കുറിച്ച് ചെയ്തിട്ടുണ്ട്.. തുളസിച്ചെടിയുടെ പ്രത്യേകത നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.. ഈശ്വരന്റെ അനുഗ്രഹവും സാന്നിധ്യവും ഉള്ള ഒരു ചെടി കൂടിയാണ് തുളസിച്ചെടി എന്ന് പറയുന്നത് മാത്രമല്ല അതിനു ഒരുപാട് ഔഷധഗുണങ്ങളും ഉണ്ട്..
അതുകൊണ്ടുതന്നെ നമ്മൾ പൂജകൾ ചെയ്യാനും അതുപോലെ പലവിധ ഔഷധങ്ങൾ ഉണ്ടാക്കാനും ഒക്കെ ഈ ഒരു ചെടി ഉപയോഗിക്കുന്നു.. ഈ തുളസിച്ചെടി നമ്മുടെ വീട്ടിൽ കൃത്യമായ രീതിയിൽ പരിപാലിച്ചു പോരുകയാണെങ്കിൽ തീർച്ചയായിട്ടും നമുക്ക് അതിൻറെ ഐശ്വര്യങ്ങളും ഗുണഫലങ്ങളും ലഭിക്കുന്നത് വളരെ വലുത് തന്നെയായിരിക്കും.. അതുപോലെതന്നെ തുളസിച്ചെടി വീട്ടിൽ നടുമ്പോൾ ശ്രദ്ധിക്കേണ്ടത് വളരെ വൃത്തിയുള്ള സ്ഥലത്ത് വേണം ഇത് നട്ട് വളർത്താൻ..
അതുപോലെ വളരെ വൃത്തിയോടുകൂടി വേണം നമ്മൾ ഇതിനെ പരിപാലിക്കാൻ.. അതായത് നമ്മൾ കുളിക്കാതെ അല്ലെങ്കിൽ വൃത്തിയില്ലാത്ത രീതിയിൽ അതല്ലെങ്കിൽ നോൺ വെജിറ്റേറിയൻ കഴിച്ചിട്ട് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്തിട്ട് ഒരിക്കലും ഈ ചെടിയുടെ അടുത്തേക്ക് പോകാൻ പാടില്ല.. അതുപോലെതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് സൂര്യഗ്രഹണ ദിവസം അല്ലെങ്കിൽ ചന്ദ്രഗ്രഹണം ദിവസം ഈ ദിവസങ്ങളിൽ ഒന്നും തുളസിച്ചെടിയിൽ നിന്ന് ഇലകൾ പറിക്കാൻ പാടുള്ളതല്ല.. അത്തരത്തിൽ ഒരു പ്രവർത്തനങ്ങൾ ചെയ്യുകയാണെങ്കിൽ അത് നമുക്ക് വളരെയധികം ദോഷകരമായി ബാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…