നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളിൽ മറ്റൊരു വൃക്ഷത്തിനും നൽകാത്ത പ്രാധാന്യമാണ് ആലിലക്ക് നൽകിയിരിക്കുന്നത്.. എന്താണ് അതിന് കാരണം എന്നുള്ളത് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. മറ്റൊരു വൃക്ഷത്തിനും ഇത്ര അധികം പ്രാധാന്യം നൽകിയിട്ടില്ല.. നമ്മൾ ഏതൊരു ക്ഷേത്രങ്ങളിൽ പോയാലും നമുക്ക് കാണാൻ സാധിക്കുന്നതാണ് അവിടെ വലിയ ഒരു ആൽമരം നിൽക്കുന്നത്.. അതല്ലെങ്കിൽ ഏതു ക്ഷേത്രങ്ങളിൽ പോയാലും ഉണ്ടാവും അവിടെയൊക്കെ ആൽമരം നട്ടുവളർത്തുന്നത്..
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.. എന്തുകൊണ്ടാണ് മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് ആൽമരത്തിന് ഇത്രത്തോളം പ്രാധാന്യം നൽകുന്നത്.. ഇതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരുപക്ഷേ നിങ്ങൾക്ക് ഇതിനുള്ള ഉത്തരം അറിയാമായിരിക്കാം.. ഇതിൻറെ യഥാർത്ഥ കാരണം എന്നു പറയുന്നത് ത്രിമൂർത്തികൾ വസിക്കുന്ന ഇടമാണ് ആൽമരം എന്ന് പറയുന്നത്.. ത്രിമൂർത്തി സാന്നിധ്യമുള്ള വൃക്ഷമാണ് ആൽമരം.. ആൽമരത്തിന്റെ ചുവട്ടിൽ ബ്രഹ്മ ദേവൻ വസിക്കുന്നതായി സങ്കൽപ്പിക്കുന്നു..
അതുപോലെതന്നെ ആൽമരത്തിന്റെ മധ്യഭാഗത്ത് വിഷ്ണു ഭഗവാനായി സങ്കൽപ്പിക്കുന്നു.. അതുപോലെ മരത്തിൻറെ മുകൾഭാഗത്ത് പരമശിവൻ കുടികൊള്ളുന്നു എന്നാണ് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ളത്.. കൂടാതെ ഇതിൻറെ തറ ഭാഗത്ത് ഗണപതി ഭഗവാൻറെ സാന്നിധ്യം കൂടി ഉണ്ടെന്ന് പറയപ്പെടുന്നു.. അപ്പോൾ മൂന്ന് ത്രിമൂർത്തികളും ഗണപതി ഭഗവാനും കുടികൊള്ളുന്ന ആ ഒരു വൃക്ഷമാണ് നമ്മുടെ ആൽമരം.. അതുകൊണ്ടാണ് നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് 7 തവണ ആൽമരത്തെ പ്രദക്ഷിണം ചെയ്ത പ്രാർത്ഥിക്കണം എന്ന് പറയുന്നത് അങ്ങനെ ചെയ്താൽ നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും വന്ന് ചേരുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….