ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി നമ്മുടെ വീട്ടിലെ അടുക്കളയിൽ അരിപ്പാത്രം എവിടെയാണ് വെക്കേണ്ടത്.. അടുക്കളയിൽ അരിപ്പാത്രം സൂക്ഷിക്കുന്നതിന്റെ കൃത്യമായ സ്ഥാനം എവിടെയാണ്.. അതുപോലെതന്നെ അരിപ്പാത്രം അടുക്കളയിൽ സൂക്ഷിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ്.. ഏത് ഭാഗത്ത് വെച്ചാലാണ് നമുക്ക് ദോഷമായി വന്നുചേരുന്നത്.. അതുപോലെതന്നെ അരിപ്പാത്രം സൂക്ഷിക്കേണ്ട ശരിയായ സ്ഥാനം എവിടെയാണ്.
ഇത്തരത്തിൽ ഒരുപാട് ആളുകൾ പലതരം സംശയങ്ങൾ ചോദിക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഈ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. ആദ്യമായിട്ട് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഒരു വീട്ടിൽ നമുക്ക് പ്രത്യക്ഷത്തിൽ ദർശിക്കാൻ സാധിക്കുന്ന മഹാലക്ഷ്മി സാന്നിധ്യമാണ് ആ വീട്ടിലെ ധാന്യം എന്നു പറയുന്നത്.. ഒന്ന് രണ്ട് ഉദാഹരണങ്ങൾ പറയാം.. പണ്ട് നമ്മുടെ മുത്തശ്ശൻ അല്ലെങ്കിൽ മുത്തശ്ശിമാർ.
ഒക്കെ നമ്മുടെ കൈയിൽനിന്ന് അരി അറിയാതെ താഴെ വീഴുകയോ അല്ലെങ്കിൽ അരിപ്പാത്രം എടുത്ത് മറ്റ് ഏതെങ്കിലും ഭാഗത്ത് മാറ്റുന്ന സമയത്ത് അരി താഴെ വീണു കഴിഞ്ഞാൽ നമ്മളെ അവർ വഴക്ക് പറയാറുണ്ട്.. അരി നിലത്ത് വീഴരുത് അതുപോലെതന്നെ അങ്ങനെ വീണാൽ തന്നെ അത് ഒരിക്കലും ചവിട്ടരുത്.. അത് എല്ലാം നുള്ളി പെറുക്കി എടുക്കണം.
എന്നൊക്കെ വളരെയധികം നിർബന്ധം പിടിക്കാറുണ്ട്.. എന്താണ് അങ്ങനെ പറയാനുള്ള കാരണം അത് മഹാലക്ഷ്മി തന്നെയാണ്.. അപ്പോൾ നിലത്ത് വീണ ഒരു അരിയിൽ എങ്കിലും നമ്മൾ ചവിട്ടി കഴിഞ്ഞാൽ ആ വീട് തന്നെ മുടിയും എന്നുള്ളതാണ് വിശ്വാസം അതുകൊണ്ടാണ് അങ്ങനെ ഒരിക്കലും ചെയ്യരുത് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…