വീടുകളിൽ തൈര് ഉണ്ടാക്കാനുള്ള സിമ്പിൾ

ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളെ കുറിച്ചാണ്.. ഇത് പ്രത്യേകിച്ചും വീട്ടമ്മമാർക്ക് ഒക്കെ വളരെയധികം ഉപകാരപ്രദമായിരിക്കും.. അതായത് നമ്മുടെ വീടുകളിൽ ഒറ ഇല്ലാതെ തന്നെ തൈര് ഉണ്ടാക്കാൻ പറ്റിയ മൂന്ന് നല്ല ടിപ്സുകൾ ആയിട്ടാണ് പങ്കുവെക്കാൻ പോകുന്നത്.. അരമണിക്കൂർ കൊണ്ട് തന്നെ നല്ല കട്ടയായ തൈര് നല്ല ക്രീമി ആയിട്ടുള്ള തൈര് നമുക്ക് വീടുകളിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്..

   

അതുമാത്രമല്ല തൈരിന് കൂടുതൽ പുളിപ്പ് ഉണ്ടാകാൻ വേണ്ടി നല്ല ഒരു ടിപ്സ് കൂടി ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവയ്ക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ തീർച്ചയായിട്ടും കാണാൻ ശ്രമിക്കുക.. ഒരു പാക്കറ്റ് പാല് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇന്ന് കട്ടയായ തൈര് ഉണ്ടാക്കാൻ പോകുന്നത്.. അപ്പോൾ പല രീതിയിൽ തൈര് ഉണ്ടാക്കുന്നത് കാണിക്കുന്നത് കൊണ്ടുതന്നെ ഞാനിവിടെ ഒന്നര പാക്കറ്റ് പാൽ ആണ് എടുത്തിരിക്കുന്നത്..

ഏകദേശം ഇതൊരു മുക്കാൽ ലിറ്റർ ഉണ്ടാവും.. ആദ്യം തന്നെ ചെയ്യേണ്ടത് ഇത് നല്ലപോലെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് തിളപ്പിച്ച് എടുക്കുക എന്നുള്ളതാണ്.. നമ്മൾ തൈര് ഉണ്ടാക്കാൻ വേണ്ടി പാൽ തിളപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും വെള്ളം ഒഴിക്കരുത്.. അതുപോലെതന്നെ ഗ്യാസിൽ വയ്ക്കുമ്പോൾ മീഡിയം ഫ്ലെയിമിൽ തന്നെ വെച്ച് തിളപ്പിക്കാൻ ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment