കഴിഞ്ഞ ആഴ്ചയാണ് മട്ടാഞ്ചേരിയിലെ ഒരു സ്വകാര്യ സ്കൂളിൽ വച്ച് മൂന്നര വയസ്സുള്ള എൽകെജി വിദ്യാർത്ഥി ചോദ്യത്തിന് ഉത്തരം നൽകിയില്ല എന്നുള്ളതിന്റെ പേരിൽ അധ്യാപിക അതിക്രൂരമായി ആ കുഞ്ഞിനെ മർദ്ദിച്ചത്.. ഇതിന് പിന്നാലെ ആ ഒരു അധ്യാപികയെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു.. വിദ്യാർത്ഥികളോടുള്ള അധ്യാപകരുടെ സമീപനത്തിന് വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിച്ച ഒരു സംഭവം കൂടിയാണ് ഇത്..
ഇതിനിടെയാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും മറ്റൊരു വീഡിയോസ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്.. വിദ്യാർത്ഥികളെ കൊണ്ട് കാലുകൾ മസാജ് ചെയ്യിപ്പിക്കുന്ന ഒരു ടീച്ചറുടെ ദൃശ്യം ആയിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായി മാറുന്നത്.. ജയ്പൂരിലെ ഒരു സർക്കാർ സ്കൂളിൽ നിന്നും വീഡിയോ വൈറൽ ആയതിന് പിന്നാലെ സർക്കാർ സ്കൂളുകളുടെ അനാസ്ഥയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായ ചർച്ചകളാണ് നടക്കുന്നത്.. ദൃശ്യത്തിലെ ഒരു ക്ലാസ്സിൽ കുറച്ചു കുട്ടികൾ നിലത്ത് ഇരിക്കുന്നത് കാണാം..
ഒപ്പം ടീച്ചർ ഒരു കസേരയിൽ ഇരിക്കുന്നു.. ഇതിനിടയിൽ നിലത്ത് ഒരു തുണി വിരിച്ച് ടീച്ചർ കമഴ്ന്ന് കിടക്കുന്നു.. ടീച്ചറുടെ കാലിൽ കയറി നിന്ന് ഒരു ആൺകുട്ടി മസാജ് ചെയ്യുകയും മറ്റൊരു കുട്ടി അവനെ താഴെ വീഴാതെ സഹായിക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..