ജയിൽ എന്ന് കേൾക്കുമ്പോൾ തന്നെ നാലു മതിലുകളും അതിലെ തടവുകാരെയും ആയിരിക്കും നമുക്ക് ഓരോരുത്തർക്കും ഓർമ്മ വരിക.. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും ക്രൂരമായ ശിക്ഷകൾ നൽകുകയും ചെയ്യുന്ന ചില ജയിലുകളാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. അതുകൊണ്ടുതന്നെ മനക്കട്ടിയുള്ള ആളുകൾ മാത്രം തുടർന്ന് കാണുക..
റഷ്യയിലെ വളരെ അപകടം നിറഞ്ഞതും എന്നാൽ മോസ്റ്റ് സെക്യൂട്ട് ആയിട്ടുള്ള ഒരു ജയിലാണ് ബ്ലാക്ക് ഡോൾഫിൻ പ്രിസൺ.. കാസാക്ക് ഇസ്താൻ ബോർഡറിൽ ആയിട്ടാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്.. ഈ ജയിലിൽ ഉണ്ടായിരുന്ന കുറ്റവാളികൾ തന്നെ നിർമ്മിച്ച ജയിലിന് മുൻപിൽ സ്ഥാപിച്ച ഒരു കറുത്ത ഡോൾഫിന്റെ പ്രതിമയിൽ നിന്നാണ് ഈ ജയിലിനെ ഇത്തരത്തിലുള്ള ഒരു പേര് വന്നത്.. റഷ്യയിലെ സീരിയൽ കില്ലേഴ്സ് അതുപോലെ തന്നെ ടെററിസ്റ്റ് നരഭോജികൾ തുടങ്ങിയ വളരെ അപകടം നിറഞ്ഞ കുറ്റവാളികളെയാണ് ഈ ജയിലിൽ പാർപ്പിക്കുന്നത്..
സ്റ്റീൽ ഡോറുകൾ ചുറ്റപ്പെട്ട വളരെ ഇടുങ്ങിയ സെല്ലുകളിലാണ് കുറ്റവാളികൾ കഴിയേണ്ടത്.. 24 മണിക്കൂറും ഈ സെല്ലുകളെല്ലാം തന്നെ സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിൽ ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…